ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ഒരു ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍