കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിന് പോലീസ്

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളജ് നൽകിയ ഹർജിയിൽ, കോളജിന് സംരക്ഷണമൊരുക്കാൻ ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവർക്ക് കോടതി നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തേക്ക് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്

രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക്​ ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു.