Latestകേരളം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്.ഈ മാസം മാത്രം സംസ്ഥാനത്ത് രോഗബാധയെ തുടർന്ന് 12 പേരാണ് മരിച്ചത്. ഈ വർഷം മരിച്ചത് 32 പേരും.

ഇന്ന് രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് എങ്ങനെ എന്നതിനെ കുറിച്ചി വിശദമായ പഠനം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്