അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി.

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളജ് അധികൃതരുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.