Latestകേരളം

നടൻ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ സ്പീക്കര്‍ എ എൻ ഷംസീര്‍

നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടമാണ്. സാമൂഹിക ബോധമുള്ള വിഷയങ്ങളെ ലളിതവും ഹൃദയസ്പർശിയുമായ അവതരണത്തിലൂടെ ജനങ്ങളിലെത്തിച്ച അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതസങ്കടങ്ങളും പ്രതീക്ഷകളും തന്റെ കലാരൂപങ്ങളിലൂടെ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. ഹാസ്യവും വിമർശനവും ഒരുപോലെ ചേർത്ത് സമൂഹത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും സ്മരണീയമായിരിക്കും എന്നും സ്പീക്കർ പറഞ്ഞു.ഈ ദുഃഖഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ കാലത്തിന് പോലും കഴിയില്ല. ശ്രീനിവാസന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവർത്തകർക്കും ആരാധകർക്കും ഉള്ള ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു എന്നും എ എൻ ഷംസീർ കൂട്ടുച്ചേർത്തു.