ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി.കുപ്പം പിഇഎസ് കോളേജ് ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയോടെ പെണ്‍കുട്ടി മരിച്ചു.
താഴെ വീണ കുട്ടിയുടെ അടുത്തേക്ക് ജീവനക്കാരും കുട്ടികളും ഓടിയടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേല്‍നോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല്ലവിയുടെ മരണം കോളേജിലെ വിദ്യാർത്ഥികളെയും മാനസീകമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം
