യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു

ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക് വർദ്ധനവിന് കാരണം. ഇൻ-ആപ്പ് പർച്ചേസുകൾക്കും ആപ്ലിക്കേഷനുകൾക്കും നിരക്കുകൾ വർദ്ധിക്കും.

യൂറോ കറൻസിയായി വരുന്ന എല്ലാ രാജ്യങ്ങളിലും ദക്ഷിണ കൊറിയ, ചിലി, ഈജിപ്ത്, മലേഷ്യ, പാകിസ്താന്‍, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും നിരക്ക് വര്‍ധിക്കും. മോണ്ടിനെഗ്രോ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിസ്ഥാന വിലയായ 0.99 യൂറോയില്‍ നിന്ന് 1.19 യൂറോ ആയി നിരക്ക് കൂടും. ജപ്പാനില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും.