മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്.

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേർന്നാണ് സി​ഗ്നൽ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചിൽ പുരോ​ഗിക്കുകയാണ്. രണ്ട് സി​ഗ്നലുകൾ ​ഗം​ഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സി​ഗ്നലുകൾ കണ്ടെത്തിയത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്.