മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു
ജാർഖണ്ഡിലെ ഹസാരിബാഗില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന സഹ്‌ദേവ് സോറൻ കൊല്ലപ്പെട്ടത്. ചഞ്ചല്‍ എന്നറിയപ്പെടുന്ന രഘുനാഥ് ഹെബ്റാം, ബിർസെൻ ഗഞ്ചു എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
രഘുനാഥിന്‍റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ചുവിന്‍റെ തലയ്ക്ക് 10 ലക്ഷംരൂപയും പോലീസ് വിലയിട്ടിരുന്നു. മൂന്ന് എകെ 47 തോക്ക് ഉള്‍പ്പെടെ ഒട്ടേറെ ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഝാർഖണ്ഡ് പൊലീസിന്റെയും സിആർപിഎഫിന്റെ കോബ്ര കമാൻഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഝാർഖണ്ഡ് പൊലീസിന്റെ ഗിരിധ്, ഹസാരിബാഗ് യൂണിറ്റുകളാണ് സിആർപിഎഫിന് പിന്തുണ നൽകിയത്. സഹദേവ് സോറൻ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം സ്ഥലത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് സംയുക്ത സംഘം തെരച്ചിലിനിറങ്ങിയത്. ഇവർക്ക് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു
