അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് ഒരു മരണം
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ തകർന്ന് വീണുണ്ടായ അപകടത്തില്‍ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.വാഹനം വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പിക്കപ്പ് വാഹനത്തിന് മുകളിലേക്ക് ഗർഡർ വീണാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉയർത്തുന്നതിനിടെ രണ്ട് ഗർഡറുകളാണ് താഴേക്ക് പതിച്ചത്. ഒരു ഗർഡർ പൂർണമായി താഴേക്ക് പതിച്ചു. ഒരു ഗർഡർ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. പോലീസും ഫയർഫോഴ്സും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് പിക്കപ്പ് വാനിന് മുകളില്‍ വീണ ഗർഡർ നീക്കാനുള്ള ശ്രമം തുടരുകയാണ്.
