19 കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് 19 കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടതോട് സ്വദേശി യു.കെ. ജുനൈദി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യുന്നു.

സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ യു.കെ. ജുനൈദിനെ കണ്ടെത്താൻ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.