കാസര്‍കോട് പതിനഞ്ചുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റില്‍
പതിനഞ്ച് വയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റില്‍. 61 കാരനെയാണ് അമ്ബലത്തറ പൊലീസ് അറസ്റ്റ ചെയ്തത്.കഴിഞ്ഞ മൂന്നുമാസത്തിനിടെ വിവിധ ദിവസങ്ങളില്‍ പിഡിപ്പിച്ചെന്നാണ് പരാതി.
മാതാവിന്റെ വീട്ടിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഈ വീട്ടില്‍ വച്ചാണ് അതിക്രമം നടന്നത്. സ്കൂളിലെ അദ്ധ്യപകരാണ് ചൈൻഡ് ലൈനിനെ വിവരം അറിയിച്ചത്. തുടർന്ന് ചൈൻഡ് ലൈൻ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
