ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ.
ഹാങ്ചൗ. ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം അണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി.
25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവും അടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്. അതേസമയം 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് മെഡലുകളില്‍ സെഞ്ചുറി ഉറപ്പിച്ചു. അഞ്ച് വര്‍ഷം മുമ്പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്.