നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തില്‍ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍, ഉദ്യോഗസ്ഥ മാറ്റത്തില്‍ പുതിയ മാർഗനിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടർമാരെയും എസ്പിമാരെയും പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഒരു ജില്ലയില്‍ മൂന്നു വർഷം ജോലി ചെയ്തവരുണ്ടെങ്കില്‍ മാറണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പില്‍ നിയമിച്ച ജില്ലകളില്‍ വീണ്ടും നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങള്‍.പുതിയ നിബന്ധനയോടെ സമഗ്ര അഴിച്ചുപണി വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍.
