അതിരപ്പിള്ളിയില്‍ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
തൃശൂർ ജില്ലയില്‍ അതിരപ്പിള്ളി മേഖലയില്‍ കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചത്.അതിരപ്പിള്ളി-മലക്കപ്പാറ റോഡിലൂടെ ഒഴുകിയ വെള്ളം ചൂഴില്‍മേട് ഭാഗത്ത് റോഡിലേക്ക് കയറി ഗതാഗതം തടസ്സപ്പെട്ടു. കെഎസ്‌ആർടിസി ബസും മറ്റ് വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഈ ഭാഗത്ത് കുടുങ്ങി മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. എന്നാല്‍ പിന്നീട് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ശേഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലർട്ട് പ്രാബല്യത്തിലായിരിക്കും
