Latestഗൾഫ്

ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതം; ദുബൈയില്‍ 18ന് കാരന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 18ന് കാരന് ദാരുണാന്ത്യം. വിദ്യാർഥിയും ഗോള്‍ഡൻ വിസ നേടിയയാളുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്.ദുബൈയിലെ മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ മാർക്കറ്റിംഗില്‍ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. ദുബൈ ഇൻ്റർനാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞു വീണതിനെ തുടർന്ന് വൈഷ്ണവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ലെ .വൃഷ്ടി കൃഷ്ണകുമാറാണ് വൈഷ്ണവിന്‍റെ സഹോദരി. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.