Latestകേരളം

ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണ വീഴ്ചയില്‍ നടപടി;10 ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക്‌ ശേഷമുള്ള ശുചീകരണ വീഴ്ചയില്‍ രാഷ്ട്രീയപോര് മുറുകുന്നതിനിടെ ഉഗ്യോഗസ്ഥർക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ.10 ഹെല്‍ത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് കോർപറേഷൻ വിശദീകരണം.

ബിജെപി തിരുവനന്തപുരം കോർപറേഷനില്‍ ഭരണം നേടിയ ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇത്തവണ നടന്നത്. പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും മാലിന്യങ്ങള്‍ സംസ്കരിക്കാൻ കോർപറേഷന് കഴിഞ്ഞിരുന്നില്ല. സിപിഎമ്മും കോണ്‍ഗ്രസും ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയും മേയർ വി.വി രാജേഷുമായുള്ള വാക്പോര് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കോർപറേഷൻ ജീവനക്കാർക്കെതിരായ നടപടി.