ഓസ്‌ട്രേലിയയിലെ 15 ജീവജാലങ്ങള്‍ കൂടി വംശനാശ പട്ടികയിലേക്ക്

സിഡ്‌നി: ഓസ്ട്രേലിയയിൽ പുതിയ വംശനാശ പട്ടികയിൽ വോളബിയെയും ഉൾപ്പെടുത്തി. ഇത് കങ്കാരുവിന് സമാനമായ ചെറിയ വലുപ്പമുള്ള സഞ്ചി മൃഗമാണ്. ഇതോടെ 15 പുതിയ ജീവജാലങ്ങളെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2019-2020 ലെ കാട്ടുതീ പോലുള്ള സംഭവങ്ങളും വന്യമൃഗങ്ങളുടെ വംശനാശ ഭീഷണിയുടെ കാരണങ്ങളാണ്. ഈ കാലയളവിൽ, കിഴക്കൻ ഓസ്ട്രേലിയയിൽ 5.8 ദശലക്ഷം ഹെക്ടർ വനപ്രദേശം കത്തിനശിച്ചു.

മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടായ ആവാസവ്യവസ്ഥയുടെ നാശവും പ്രതികൂല കാലാവസ്ഥയുമാണ് മറ്റ് പ്രധാന കാരണങ്ങൾ. പുതിയ പട്ടികയിൽ പാർമ വോളബി, ഗ്രേ സ്നേക്ക് എന്നിവയും ഉൾപ്പെടുന്നു.

ജീവജാലങ്ങളുടെ വംശനാശം തടയാൻ ഓസ്ട്രേലിയ ഒരു പുതിയ നയം സ്വീകരിച്ചു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന 110 ഇനങ്ങളുടെ കൂടുതൽ നാശം തടയുകയാണ് ലക്ഷ്യം. കൊവാള, ഗ്യാങ് ഗ്യാങ് കോക്കറ്റൂ എന്നിവ വംശനാശഭീഷണി നേരിടുന്നതായി ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.