Latestകേരളം

തിരുവനന്തപുരത്ത് രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക

തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചര്‍ കുഞ്ഞിന്റെ മുഖത്ത് കൈ വീശി അടിച്ചു.കുഞ്ഞിന്റെ മുഖത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ട്. മൊട്ടമൂട് പറമ്ബുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആണ് സംഭവം.ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ കുട്ടിയെ കുളിപ്പിക്കുമ്ബോഴാണ് മുഖത്ത് പാട് കണ്ടത്. നിലവില്‍ കുട്ടി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പുഷ്പകല എന്ന അങ്കണവാടി ടീച്ചര്‍ക്കെതിരെയാണ് പരാതി.അതേസമയം ആരോപണ വിധേയ ആയ ടീച്ചറെ പുറത്താക്കാൻ തീരുമാനിച്ചു. കുട്ടിയെ ENT ഭാഗത്തില്‍ പരിശോധന പൂർത്തിയാക്കി. നിലവില്‍ കുഞ്ഞിന് ഗുരുതര പരുക്കുകളില്ല.വിവരം ബാലാവകാശ കമ്മീഷന് കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു