മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

പയ്യന്നൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺ കുട്ടിയാണ് മരണപ്പെട്ടത്. ഇന്നുപുലര്‍ച്ചെ 5 മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെതുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരണമടഞ്ഞത്.മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യന്നൂർ പോലീസ്.