ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
ബൈക്ക് അപകടത്തില്‍ മയ്യില്‍ കടൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മയ്യില്‍ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്ലമാണ് (34) മരണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ചെറുവത്തലമൊട്ടയില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ അസ്ലമിനെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടൂർ സ്വദേശി എം പി യൂസഫിന്റെയും എം അസ്മയുടെയും മകനാണ് അസ്ലം. ഭാര്യ: തയ്യില്‍ അർഷാന (ചെറുവത്തലമൊട്ട). സഹോദരൻ: അജ്മല്‍. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം ചെറുവത്തലമൊട്ട ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടന്നു.
