വീട് കയറി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബറുടെ പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു

വീട് കയറി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബറുടെ പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്സാണ് ബാലയ്ക്കെതിരെ രംഗത്തെത്തിയത്. ബാലയ്ക്കെതിരായി വീഡിയോ ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് അടിച്ചു തകര്‍ത്തുവെന്നാണ് അജു അലക്സിന്‍റെ ആരോപണം. അജുവിന്‍റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആരെയും ഭീഷണിപ്പെടുത്തുകയോ അക്രമിച്ചിട്ടില്ലോ എന്നാണ്  ബാലയുടെ പ്രതികരണം. ഭാര്യയോടൊപ്പമെത്തി മോശപ്പെട്ട ഭാഷ വീഡിയോയില്‍ ഉപയോഗിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ബാല വിശദീകരിച്ചു. തെളിവായി വീഡിയോ ദൃശ്യവും ബാല പുറത്തുവിട്ടു.