ബാണാസുര സാഗര്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ 2 മണിക്ക് തുറക്കും, ജാഗ്രത നിര്‍ദേശം
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുരസാഗർ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.റെഡ് അലർട്ട് പുറപ്പെടുപ്പിച്ച ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇന്നലെ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാല്‍ അധിക ജലം ഒഴുക്കി വിടണമെന്ന് നിർദേശമുണ്ടായിരുന്നു.
