അവസാന പന്തില്‍ സിംബാബ്‌വേയെ വീഴ്ത്തി ബംഗ്ലാദേശ്
ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വേയെ 3 റൺസിന് തോൽപ്പിച്ചു. ജയത്തോടെ, സെമി ഫൈനൽ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ബംഗ്ലാദേശിന് കഴിഞ്ഞു. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആഫ്രിക്കൻ ടീമിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബംഗ്ലാദേശിന്‍റെ ടാസ്‌കിന്‍ അഹമ്മദാണ് മാൻ ഓഫ് ദി മാച്ച്.
മൊസദക് ഹുസൈൻ എറിഞ്ഞ അവസാന പന്തിൽ സിംബാബ്‌വേയ്ക്ക് ജയിക്കാൻ അഞ്ച് റൺസായിരുന്നു വേണ്ടിയിരുന്നത്. ഈ പന്തിൽ മുസറബാനി ബീറ്റ് ആകുകയും ബംഗ്ലാദേശ് 4 റൺസിന് ജയിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ആക്ഷൻ റീപ്ലേയിൽ ബംഗ്ലാ കീപ്പർ സ്റ്റമ്പിന് മുന്നിൽ പന്ത് പിടിച്ചതിനാൽ തേർഡ് അമ്പയർ നോ ബോൾ വിളിച്ചു. ഇതോടെ ഡഗ്ഔട്ടിൽ നിന്ന് കളിക്കാർ ഫീൽഡിലേക്ക് മടങ്ങി. എന്നിരുന്നാലും, ഫ്രീ ഹിറ്റ് ലഭിച്ച പന്തിലും മുസറബാനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
സികന്ദര്‍ റാസ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ തിളങ്ങാതെ മടങ്ങിയപ്പോള്‍ ഒരവസരത്തില്‍ ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്‌വേ. 42 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഷോണ്‍ വില്യംസിന്റെ ഇന്നിങ്‌സാണ് അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നത്. റെജിസ് ചകബ്‌വ 15(19) റയാന്‍ ബേള്‍ 27*(25) എന്നിവരെ കൂട്ടുപിടിച്ചാണ് വില്യംസ് സിംബാബ്‌വേയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.