Latestകേരളം

രാജ്യവ്യാപക പണിമുടക്ക്; നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇതോടെ ചൊവാഴ്ച വരെ ബാങ്കുകള്‍ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്