Latestകേരളം

മകളെ വെട്ടിക്കൊന്നശേഷം യുവതി ജീവനൊടുക്കി

മംഗളൂരു: മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയില്‍ പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു.മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകള്‍ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിനിയാണ് പൂർവിക.

ആശുപത്രി നഴ്സിംങ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം യുവതിയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.