Latestദേശീയം

റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയില്‍ നിന്നും വീണുമരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയില്‍ നിന്നും വീണുമരിച്ചു. നന്ദിനി എന്ന യുവതിയാണ് മരിച്ചത്.ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് യുവതി വീണത്.

സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രശ്നമുണ്ടായി. ഇതിനിടയില്‍ ‘സാഡ് റീല്‍’ ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് പോയി. ലിഫ്റ്റിനായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ബിഹാർ സ്വദേശിയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് മാർട്ടില്‍ ജോലിക്കാരിയായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുക്കള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.