Latestദേശീയം

കാട്ടാന ആക്രമണം; കര്‍ണാടകയില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു

മംഗളൂരു: : കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം കാട്ടാനയുടെ ആക്രമണത്തില്‍ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജ് (പി.യു.സി) വിദ്യാർത്ഥി മരിച്ചു.ബെട്ടത്തുരു ഗ്രാമത്തിലെ ഗിരീഷിന്റെ മകളും മടിക്കേരിയിലെ സെന്റ് മൈക്കിള്‍സ് കോളേജ് വിദ്യാർത്ഥിനിയുമായ പൂജ (17) ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പൂജ ബസില്‍ നിന്നിറങ്ങി വനത്തിന്റെ അതിരില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു കാട്ടാന ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, വഴിമധ്യേ മരിച്ചു.