മൈസൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ബെംഗളൂരു: മൈസൂരുവില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിഎസ‍്‍സി നഴ്സിംഗ് വിദ്യാർത്ഥി മുഹമ്മദ് വി. ആണ് മരിച്ചത്.ഇരുപത് വയസായിരുന്നു. കോഴിക്കോട് ആയഞ്ചേരി സ്വദേശിയാണ്. മൈസൂരു മഹാരാജ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലില്‍ ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആയഞ്ചേരിയിലെ അബ്ദുള്ള-റംല ദമ്ബതിമാരുടെ മകനാണ് മുഹമ്മദ്.
