Latestദേശീയം

പ്രണയ നൈരാശ്യം; 26 വയസുകാരിയായ അധ്യാപികയെ 18 വയസുകാരനായ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി

മധ്യപ്രദേശിലെ ഭോപ്പാലില്‍ 26 -കാരിയായ അധ്യാപികയെ 18 -കാരനായ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി.നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഗസ്റ്റ് അധ്യാപികയെ പൂർവ വിദ്യാർഥി തീ കൊളുത്തിയത്. പ്രതി സൂര്യാൻഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ സെക്ഷൻ 124A-യും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്‌ വൈകുന്നേരം 3.30 ഓടെയാണ് സംഭവം നടന്നത്. പെട്രോള്‍ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. തുടർന്ന് പെട്രോള്‍ അവരുടെ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി. പിന്നലെ സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. 15 ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.