ബീഹാറിലെ ബേട്ടിയയില്‍ വിവാഹ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ മരിച്ചു
പട്‌ന: ബീഹാറിലെ ബേട്ടിയ ജില്ലയില്‍ വിവാഹത്തിന് എത്തിയവരുടെ കൂട്ടത്തിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിക്കുകയും ഒരു ഡസനിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ലോറിയ-ബാഗഹ പ്രധാന റോഡിലെ വിഷുണ്‍പൂര്‍വ്വയ്ക്ക് സമീപമാണ് സംഭവം. അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിന്നിരുന്ന വിവാഹ ആള്‍ക്കൂട്ടത്തിലേക്ക് നേരിട്ട് ഇടിച്ചുകയറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റവരെ ലോറിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെ ഒരു യുവാവ് മരിച്ചു, മറ്റ് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
