വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന് ബിനു അടിമാലി ആശുപത്രി വിട്ടു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന് ബിനു ആശുപത്രി വിട്ടു. യാതൊരു കുഴപ്പവുമില്ലെന്ന് ബിനു അടിമാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും സപ്പോര്‍ട്ട് ചെയ്‍തു, പ്രാര്‍ഥിച്ചു. കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ താൻ നടന്നല്ലേ കാറില്‍ കയറിയതെന്നും ബിനു പ്രതികരിച്ചു.

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റത്. തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്.