സ്കൂൾ പരിധിയിലെ ജനനവും മരണവും പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം; വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകരും. സർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനംപുറത്തിറക്കി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ,അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണസാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

തന്റെ സ്കൂൾ പരിധിയിലെ ജനനവും മരണവുംസാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവിലാണ് നടപടി.

ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്‌ട്രേഷൻനിയമത്തിലുണ്ട്. സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി2009ൽ ഉത്തരവിട്ടിരുന്നു.