Latestകേരളം

വീടിനു മുന്നില്‍ ഉണക്കാനിട്ടിരുന്ന വെടിമരുന്നില്‍ തീപിടിച്ച്‌ പൊട്ടിത്തെറി; ഒരാള്‍ക്ക് പരിക്കേറ്റു

വീടിനു മുന്നില്‍ ഉണക്കാനിട്ടിരുന്ന വെടിമരുന്നില്‍ തീപിടിച്ച്‌ പൊട്ടിത്തെറി. ഒരാള്‍ക്ക് പരിക്കേറ്റു.ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം.
കാട്ടായിക്കോണം വാഴവിളയില്‍ കുളത്തൂർ ആറ്റിപ്ര സ്വദേശി ബാലകൃഷ്ണൻ നായർ( 56)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 11.30 ന് ആണ് അപകടം. കതിനവെടിക്കുള്ള വെടിമരുന്ന് ഉണക്കി വെക്കുബോള്‍ പൊട്ടിത്തെറിച്ച്‌ പരിക്ക് പറ്റിയത്.

ക്ഷേത്രത്തില്‍ കതിന വെടിവയ്ക്കാൻ പോകുന്നതിനു മുൻപ് വെടിമരുന്ന് വീടിന്റെ മുന്നില്‍ ഉണക്കാൻ വെച്ചിരുന്നു. തുടർന്ന് ഇരുമ്ബ് കമ്ബി കട്ടർ വച്ച്‌ മുറിക്കുന്നതിനിടെ മരുന്നില്‍ തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ബാലകൃഷ്ണനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു