ഗതാഗതം നിരോധിച്ചു
മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള ആനപ്പന്തിപാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് 28 മുതല്‍ നിരോധിച്ചു. വള്ളിത്തോട് നിന്നും കരിക്കോട്ടക്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആനപ്പന്തി – അങ്ങാടിക്കടവ് വഴി കള്ളുഷാപ്പ് ജംഗ്ഷനില്‍ നിന്ന് ആനപ്പന്തി ടൗണിലൂടെയും കരിക്കോട്ടക്കരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടൂര്‍ മാടത്തില്‍ റോഡ് വഴിയും പോകേണ്ടതാണ് കെ ആര് എഫ് ബി കണ്ണൂര്‍ ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.