Latestദേശീയം

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ മരിച്ച നിലയില്‍

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ടു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബംഗാള്‍ മന്ത്രി ഉജ്ജല്‍ ബിശ്വാസ് ശനിയാഴ്ച റിങ്കുവിന്റെ കുടുംബത്തെ സന്ദർശിച്ചു.കഴിഞ്ഞ ദിവസം, ജല്‍പൈഗുരിയിലും ജോലി സമ്മർദ്ദത്തെ തുടർന്ന് ബിഎല്‍ഒ ജീവനൊടുക്കിയിരുന്നു.