പാകിസ്ഥാനിൽ ബോട്ട് അപകടം; മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്ഥാൻ : പാകിസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 26 പേർ മരിച്ചു. 27 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിൽ മച്ച്‌കെയിലേക്ക് മടങ്ങുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപെട്ടത്.

ബോട്ടപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം 26 പേരാണ് മരിച്ചത്. സിന്ധിലെ പൂർവ്വികരുടെ ശ്മശാനത്തിലാണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്. യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. 90 ഓളം പേരെ മുങ്ങൽ വിദഗ്ധർ രക്ഷപ്പെടുത്തി. അമിതഭാരം കാരണം സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്നാണ് മറിഞ്ഞത്. പഞ്ചാബ്-സിന്ധ് അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്.