ബോട്ടുകളും വള്ളങ്ങളും പരിശോധന പൂര്‍ത്തിയാക്കണം

പരിശോധന പൂര്‍ത്തിയാക്കിയ യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലില്‍ ഇറക്കാൻ പാടുള്ളൂ എന്ന്ഫിഷറീസ് ഡയറക്ടർ അറിയിച്ചു. റിയല്‍ക്രാഫ്റ്റ് സോഫ്റ്റ് വെയര്‍ വഴിയാണ് സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുന്നത് . ഈ സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാനങ്ങളുടെ എണ്ണം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ യഥാര്‍ത്ഥ എണ്ണത്തെക്കാള്‍ കൂടുതലാണ്. അപകടത്തില്‍പ്പെട്ടും, കാലപ്പഴക്കം കൊണ്ട് നശിച്ച് പോയതും, അന്യസംസ്ഥാനത്തേക്ക് വിറ്റു പോയിട്ടുള്ളതുമായ യാനങ്ങളെ യഥാസമയം ഫ്‌ളീറ്റില്‍ നിന്നും ഒഴിവാക്കാത്തതാണ് റിയല്‍ ക്രാഫ്റ്റില്‍ എണ്ണം കൂടി നില്‍ക്കാന്‍ കാരണം. ഇത് ഈ മേഖലയിലെ പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുന്നു.അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡു വള്ളങ്ങളും ട്രോള്‍ബാന്‍ കാലയളവില്‍ തന്നെ ഭൗതിക പരിശോധന നടത്തണം. ഓരോ ജില്ലയിളെയും യാനങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാ ഓഫീസര്‍മാരോട് യാനമുടമകൾ സഹകരിക്കണമെന്നും ഫിഷറീസ് ഡയറക്ടർ അഭ്യർത്ഥിച്ചു. .