പാറമടയില്‍ അജ്ഞാത മൃതദേഹം; കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, കണ്ടെത്തിയത് അരയ്ക്ക് താഴെയുള്ള ഭാഗം
അങ്കമാലി അയ്യമ്ബുഴയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടത്തിയത്.ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലേറെ പഴക്കമുള്ളതാണ് മൃതേദഹ ഭാഗം. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക്ക് സ്യൂട്ടാണ് വേഷം. ഇന്നലെ വൈകിട്ട് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.സംഭവം കൊലപാതകമാണെന്നാണ് നിഗമനം. നിലവില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പരിശോധന. എന്നാല്‍ അയ്യമ്ബുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരാതികളൊന്നും നിലവിലില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയില്‍ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യും.
