വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ചെന്നൈ ഓഫീസിന് ബോംബ് ഭീഷണി
ചെന്നൈ: വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) ഓഫീസിന് ബോംബ് ഭീഷണി. ചെന്നൈ കോടമ്പാക്കത്തുള്ള ഓഫീസിനാണ് വെള്ളിയാഴ്ച ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഓഫീസിന് ബോംബ് സന്ദേശമെത്തിയതിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസുമടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം മുന്‍കരുതലിന്റെ ഭാഗമായി ഓഫീസില്‍ നിന്നും പുറത്തിറക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
