സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരം
സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരത്തിലേക്ക് സംഘടനകള്‍. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാല്‍ ചർച്ചയില്‍ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടയാണ് വീണ്ടും സമരം നടത്താൻ തീരുമാനിച്ചത്. സമര തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.
