കാലിക്കറ്റ് സർവ്വകലാശാല ക്യാമ്ബസ് അനശ്ചിതകാലത്തേക്ക് അടച്ചു
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്ബസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്ബസിനുള്ളില്‍ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്ബസ് പoന വകുപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകള്‍ ഉണ്ടാകില്ല. എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകള്‍ ഉടൻ ഒഴിഞ്ഞുപോകണമെന്നും നിർദേശിച്ചു.
