കാൻസർ രോഗികൾക്കും രോഗവിമുക്തർക്കും തുടർപരിശോധന

കണ്ണൂർ : മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന കാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 17-ന് രാവിലെ കണ്ണൂർ ഏർളി കാൻസർ ഡിറ്റക്‌ഷൻ സെന്ററിൽ നടക്കും. ക്ലിനിക്കിന് ആർ.സി.സിയിലെ ഡോ. കെ. ചന്ദ്രമോഹൻ, ഡോ. എ.എൽ. ലിജീഷ് എന്നിവർ നേതൃത്വം നൽകും.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ പൂർത്തിയാക്കി പുനഃപരിശോധന നിർദേശിച്ചവർക്കും ചികിത്സ തുടർന്നുനടത്തുന്നതിനിടയിൽ പരിശോധന ആവശ്യമുള്ളവർക്കും വേണ്ടിയാണ് ഫോളോ അപ്പ് ക്ലിനിക്ക്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ളവർക്ക് പരിശോധനയ്ക്ക് എത്താവുന്നതാണ്

ആവശ്യമുള്ളവർ അവരവരുടെ സി.ആർ. നമ്പർ സഹിതം ഏർളി കാൻസർ ഡിറ്റക്‌ഷൻ സെൻറർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കിബസാർ, കണ്ണൂർ-2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്ന ഫോൺ നമ്പറിലോ 14-ന് വൈകീട്ട് നാലിന്‌ മുൻപ് പേര്‌ രജിസ്റ്റർ ചെയ്യണം. 17-ന് രാവിലെ മേൽപ്പറഞ്ഞ സ്ഥാപനത്തിൽനിന്ന് ടോക്കൺ വാങ്ങേണ്ടതാണ്.


വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ