സംസ്ഥാനത്തെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.88.39% വിദ്യാർത്ഥികള്‍ വിജയിച്ചതായി അധികൃതർ അറിയിച്ചു.ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in, and results.cbse.nic.in, results.digilocker.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർഥികള്‍ക്ക് ഡിജി ലോക്കർ (DigiLocker), ഉമങ് (UMANG) മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം പരിശോധിക്കാം.

ഫെബ്രുവരി 15നാണ് പത്ത്, പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പത്താം ക്ലാസ് പരീക്ഷ മാർച്ച്‌ ഒന്നിനും പ്ലസ് ടു പരീക്ഷ ഏപ്രില്‍ നാലിനുമാണ് പൂർത്തിയായത്. രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായിരുന്നു പരീക്ഷാ സമയം. 2024ല്‍ മെയ് 13നും 2023ല്‍ മെയ് 12നുമാണ് പത്ത്, പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നത്.