കേന്ദ്ര സർക്കാരിന് കീഴിലുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റീയേഴ്‌സും സൗജന്യമായി നടത്തിവരുന്ന കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് വിജകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ നിർവഹിച്ചു.
ആറു മാസം ദൈർഖ്യമുള്ള ഈ കോഴ്‌സിനുള്ള യോഗ്യത എസ് എസ് എൽ സി ആണ്.18 നും 35നും ഇടയിൽ പ്രായമുള്ള ആർക്കും ഇതിന് അപേക്ഷിക്കാം. കേവലം ആറ് മാസം കൊണ്ട് ആരോഗ്യ മേഖലയിൽ ഒരു പ്രൊഫഷണൽ ആകാം എന്നത് ഈ കോഴ്‌സിന്റെ വലിയ പ്രത്യേകതയാണ്. ആരോഗ്യ രംഗത്ത് മറ്റുയോഗ്യതകൾ ഒന്നുമില്ലെങ്കിലും ഈ മേഖലയിൽ നല്ലൊരു ജോലി നേടാൻ ഈ കോഴ്സ് ഇവരെ പ്രാപ്തരാക്കുന്നു. കേരളത്തിലെ എല്ലാ ആസ്റ്റർ യൂണിറ്റുകളിലുമായി ഏകദേശം 400 ഓളം ഉദ്യോഗർത്ഥികൾ ഇന്ന് കോഴ്സ് പൂർത്തിയാക്കി ആസ്റ്ററിന്റെ അടക്കമുള്ള വിവിധ സ്ഥാപനങ്ങളിൽ സ്വദേശത്തും വിദേശത്തുമായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
ഡീൻ ഡോ. ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ വളന്റിയേഴ്‌സ് മലബാർ മേഖല കോർഡിനേറ്റർ മുഹമ്മദ്‌ ഹസീം, ഡിജിഎം സൂപ്പി കല്ലങ്കോടൻ, എജിഎം ഡോ. ഷാനവാസ്‌ പള്ളിയാൽ, ഫിനാൻസ് ഹെഡ് ഉസ്മാൻ കെ, എച്ച് ആർ സീനിയർ മാനേജർ സംഗീത സൂസൻ, ആസ്റ്റർ വളന്റിയേഴ്‌സ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ ബഷീർ, കോഴ്സ് കോർഡിനേറ്റർ യൂനിസ് എന്നിവർ സംസാരിച്ചു. കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾക്ക് 811188 1145 ൽ വിളിക്കുക.