തപാൽ വോട്ടുകളിൽ ലീഡ് പിടിച്ച് ചാണ്ടി ഉമ്മൻ.

തപാൽ വോട്ടുകളിൽ ലീഡ് പിടിച്ച് ചാണ്ടി ഉമ്മൻ. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ മുന്നിലാണ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്‌റ്റോൽ വോട്ടുകൾ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും.