ചാണ്ടി ഉമ്മന്റെ ലീഡ് 7298 കടന്നു.

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റുളുടെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 2000 കടന്നു. ചാണ്ടി ഉമ്മന് 7298 വോട്ടുകളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 3012 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 397 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലമാണെങ്കിലും പോസ്റ്റല്‍വോട്ടുകള്‍ ഏത് നിമിഷത്തിലും മാറിമറിയാമെന്ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലെ മുന്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്