ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും

ചാണ്ടി ഉമ്മൻ ഇന്ന് നിയമസഭയിലേക്ക്. പുതുപ്പള്ളിയിലെ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാരോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ പദയാത്ര നടത്തിയിരുന്നു. മണ്ഡലത്തിൽ ഉടനീളമാണ് ചാണ്ടി ഉമ്മൻ പദയാത്ര നടത്തിയത്. വാകത്താനത്തു നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് അകലക്കുന്നത്ത് അവസാനിച്ചതിനു ശേഷം ഞായറാഴ്ച പുലർച്ചെയോടെ ചാണ്ടി ഉമ്മൻ തിരുവനന്തപുരത്തേക്ക് മടങ്ങി.

തലസ്ഥാനത്തെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞയ്ക്കു മുമ്പ് ആരാധനാലയങ്ങളും കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ചു. പാറശാല ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിൽ എത്തിയ ചാണ്ടി ഉമ്മൻ ദർശനവും തുലാഭാരവും നടത്തിയാണ് ആരംഭിച്ചത്. 90 കിലോ പഞ്ചസാര കൊണ്ടാണ് തുലാഭാരം നടത്തിയത്. ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം എന്നിവരുടെ കാർമികത്വത്തിലായിരുന്നു തുലാഭാരം