ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി.
ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു.
ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയമടക്കമുള്ള ഘട്ടങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നടക്കും.
ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.