രാസലഹരി കടത്ത് ; നൈജീരിയ സ്വദേശിനിയെ ജയിലിൽ ചോദ്യം ചെയ്യും
കൊച്ചി: രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ അറസ്റ്റിലായ നൈജീരിയ സ്വദേശി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യും. ഓഗസ്റ്റ് 21ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 36 കോടി രൂപ വിലമതിക്കുന്ന 18 കിലോ രാസലഹരി പിടികൂടിയ കേസിലാണ് ഇവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കസ്റ്റംസിന് വിട്ട് നൽകാതെ ഡൽഹിയിൽ നിന്ന് തന്നെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ മയക്കുമരുന്ന് റാക്കറ്റിന്‍റെ കണ്ണികൾ ചരടുവലിച്ചിരുന്നു. ഈ നീക്കങ്ങളെ അതിജീവിച്ചാണ് കസ്റ്റംസ് അതീവ സുരക്ഷയോടെ യുകാമയെ കൊച്ചിയിലെത്തിച്ചത്. നെടുമ്പാശേരിയിൽ മയക്കുമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ മൊഴികളാണ് നൈജീരിയൻ യുവതിയിലേക്ക് അന്വേഷണം നയിച്ചത്.